Mammootty Is Going To Play Another Plice Role
കസബയ്ക്ക് ശേഷം മമ്മൂട്ടി പോലീസ് വേഷത്തിലെത്തുന്ന രണ്ട് പോലീസ് ചിത്രങ്ങളാണ് അണിയറില്‍ ഒരുങ്ങുന്നത്. ശ്യാംദത്ത് സംവിധാനം ചെയ്യുന്ന സ്ട്രീറ്റ് ലൈറ്റ്‌സ് ജനുവരിയില്‍ പ്രദര്‍ശനത്തിന് എത്തുമ്പോള്‍ പുതിയ പോലീസ് ചിത്രത്തിന്റെ ചിത്രീകരണം ജനുവരയില്‍ ആരംഭിക്കും. ദീര്‍ഘകാലം അസോസിയേറ്റ് ഡയറക്ടറായിരുന്ന ഷാജി പാടൂര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് അബ്രഹാമിന്റെ സന്തതികള്‍. മമ്മൂട്ടി പോലീസ് വേഷത്തിലെത്തുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ദ ഗ്രേറ്റ് ഫാദറിന്റെ സംവിധായകന്‍ ഫനീഫ് അദേനിയാണ്. സ്ട്രീറ്റ് ലൈറ്റ്‌സ് ജനുവരി 26ന് തിയറ്ററില്‍ എത്തുമ്പോള്‍ അബ്രഹാമിന്റെ സന്തതികളുടെ ചിത്രീകരണം ജനുവരി ഒന്നിന് ആരംഭിക്കും. കസബയ്ക്ക് ശേഷം ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മിക്കുന്ന മമ്മൂട്ടി ചിത്രമാണിത്. കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാന്‍ വേണ്ടി മമ്മൂട്ടി അടുത്ത് ആഴ്ച ചൈനയിലേക്ക് തിരിക്കുകയാണ്. ചൈനയില്‍ നിന്നും തിരിച്ചെത്തിയാല്‍ ഗിരീഷ് ദാമോദരന്‍ സംവിധാനം ചെയ്യുന്ന അങ്കിള്‍, ശരത് സന്ദിത് സംവിധാനം ചെയ്യുന്ന പരോള്‍ എന്നീ ചിത്രങ്ങളുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കും.